ലാഗോസ്: വടക്കൻ നൈജീരിയയിലെ അഡമാവ സംസ്ഥാനത്ത് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. ഗുയാക്കു ഗ്രാമത്തിൽ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.
ഫുട്ബോൾ മൈതാനത്ത് ഒത്തുകൂടിയ ഗ്രാമീണർക്കു നേർക്ക് ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് വീടുകളും ആരാധനാലയങ്ങളും തീയിട്ടു നശിപ്പിച്ചു.
ആക്രമണം മണിക്കൂറുകൾ നീണ്ടെന്ന് സ്ഥലം സന്ദർശിച്ച ഗവർണർ അഹമ്മദു ഉമറു ഫിന്തിരി അറിയിച്ചു. കൂടുതൽ ആക്രമണം ഉണ്ടായേക്കാമെന്ന ഭീതിയിൽ ഗ്രാമീണർ പലായനം ചെയ്യുന്നുണ്ട്.